പ്രവാചകന്റെ വാക്കുകളാണ് പ്രധാനം- പിണറായി
എറണാകുളം : പ്രവാചകന്റെ വാക്കുകളാണ് അനുസരിക്കേണ്ടതും നടപ്പിലാക്കേണ്ടതുമെന്ന് സി.പി. എം സെക്രട്ടറി പിണറായി വിജയന്‍. തിരുകേശത്തകുറിച്ച് പിണറായിക്ക് അഭിപ്രായം പറയാന്‍ അധികാരമില്ലെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനക്ക് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ വാക്കുകളാണ് പ്രധാനം. മുറിച്ച് കളഞ്ഞ നഖവും മുടിയും മാലിന്യമാണെന്നും പിണറായി വ്യക്തമാക്കി.
സി.പി.എം മതകാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും വര്‍ഗീയത കാണിച്ച് പേടിപ്പിക്കാനാണ് ഭാവമെങ്കില്‍ അത് വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
No comments:
Post a Comment