Saturday, 25 February 2012

ദൈവമേ നീ എന്നെ അസ്വസ്ഥ്നാക്കണെ....


ഫിലിപ്പീന്‍ കവി
ചെറിയ സ്വപ്നങ്ങള്‍ കണ്ട് അവയെല്ലാം നേടിയല്ലൊ എന്ന് അഭിമാനിക്കുമ്പോള്‍ 
ദൈവമേ നീ എന്നെ അസ്വസ്ഥ്നാക്കണെ....
ചെറിയ സ്വപ്നങ്ങ്ളില്‍ ചേക്കേറാനല്ലല്ലോ നീ എനിക്കു ചിരകുകള്‍ തന്നത്!
തീരത്തെ പുണര്‍ ന്നു കിടക്കാനല്ലല്ലോ നീ തുഴയും നങ്കൂരവും തന്നത്!
ആകാശ നീലിമയേയും ആഴക്കടലുകളെയും വെല്ലുവിളിക്കാന്‍ തന്‍റ്റേടം നീ തരണേ...
ദൈവമേ നീ എന്നെ അസ്വസ്ഥ്നാക്കണെ....

Tuesday, 21 February 2012


പ്രവാചകന്റെ വാക്കുകളാണ് പ്രധാനം- പിണറായി


എറണാകുളം : പ്രവാചകന്റെ വാക്കുകളാണ് അനുസരിക്കേണ്ടതും നടപ്പിലാക്കേണ്ടതുമെന്ന് സി.പി. എം സെക്രട്ടറി പിണറായി വിജയന്‍. തിരുകേശത്തകുറിച്ച്  പിണറായിക്ക് അഭിപ്രായം പറയാന്‍ അധികാരമില്ലെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനക്ക് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ വാക്കുകളാണ് പ്രധാനം. മുറിച്ച്  കളഞ്ഞ നഖവും മുടിയും മാലിന്യമാണെന്നും പിണറായി വ്യക്തമാക്കി.
സി.പി.എം മതകാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും വര്‍ഗീയത കാണിച്ച് പേടിപ്പിക്കാനാണ് ഭാവമെങ്കില്‍ അത് വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

എങ്ങനെ തുടങ്ങണം


എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല..
എന്തെഴുതണം എന്നുമറിയില്ല..
ഓരോ തവണയും എഴുതാന്‍ തുടങ്ങുമ്പോഴും മനസ്സു പറയും : വെറുതെ എന്തിനാ ഈ "കടലാസ്" കേടുവരുത്തുന്നതെന്ന്..