ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും ചാണകം
ചാരിയാല്‍ ചാണകം മണക്കും. നമ്മുടെ സഹവാസത്തെയും സൗഹൃദത്തെയും കുറിച്ചുള്ള
പഴഞ്ചൊല്ലാണിത്. സൗഹൃദങ്ങള്‍ നമ്മുടെ സ്വഭാവ രുപീകരണത്തില്‍ നല്ലൊരു പങ്കു
വഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ സൗഹൃദങ്ങള്‍ക്ക് നമ്മുടെ ആരോഗ്യരക്ഷയിലും
നിര്‍ണായകമായ പങ്കുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചീത്ത കൂട്ടുകെട്ടുകള്‍ അര്‍ബുദം, വിഷാദ രോഗം, ഹൃദയാഘാതം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തുടങ്ങിയവക്ക് കാരണമാകുമത്രെ. കാലിഫോര്‍ണിയയിലെ
ഒരു കൂട്ടം ഗവേഷകരാണ് ഈ കണ്ടെത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ആരോഗ്യ പൂര്‍ണരായ 122 പേരെ
എട്ട് ദിവസം നിരീക്ഷണ വിധേയരാക്കിയാണ് ഇവര്‍
പഠനം നടത്തിയത്. മനുഷ്യശരീരത്തിലെ രോഗകാരികളായ അണുക്കളുടെ
ഉത്തേജനത്തിനിടയാക്കുന്ന 2 പ്രോട്ടീനുകളുടെ പ്രവര്‍ത്തനവും മനുഷ്യരുടെ സൗഹൃദ ബന്ധവും കോര്‍ത്തിണക്കിയായിരുന്നു പഠനം. 122
പേരുടേയും എട്ട് ദിവസത്തെ സൗഹൃദ ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ
നിഗമനത്തിലെത്തിയത്. ചീത്ത
കൂട്ടുകെട്ടുള്ളവരില്‍ രോഗാണുക്കളെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകള്‍ നല്ല
കൂട്ടുകെട്ടുള്ളവരേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തി.
നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ജേര്‍ണലിലാണ്
പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൂട്ടു കുടാന്‍ ഇഷ്ടപ്പെടുന്നവരാണ്
മിക്കയാളുകളും. വേണ്ടത്ര തെരഞ്ഞെടുക്കാന്‍ കുന്നോളം സൗഹൃദങ്ങളുമായി ഒത്തിരി
സ്രോതസ്സുകളും നമുക്ക് മുന്നിലുണ്ട്. സൗഹൃദങ്ങള്‍ വിവേകപൂര്‍വ്വം
കണ്ടെത്തുന്നതിലാണ് നാം മിടുക്ക് കാണിക്കേണ്ടത്. ഇത് നമുക്ക് ആരോഗ്യ പുര്‍ണമായ
ജീവിതമാണ് പ്രദാനം ചെയ്യുന്നത്
(കടപ്പാട്: മാധ്യമം )