Monday, 2 April 2012

നമുക്കെങ്ങനെ സഹയാത്രികനാവാന്‍ കഴിയും ?

Rm³ _pdmJns\t¸mse ]d¡pIbpw \o Basbt¸mse CgbpIbpw sN¿pt¼mÄ \aps¡§s\ klbm{XnIcmhm\mIpw
H¶pIn Rm³ \ns¶ adnIS¡pw, AsÃ\vIn \o Fs¶ sshIn¸n¡pw.
Rm³ _pdmJns\t¸mse ]d¡pIbpw \o Basbt¸mse CgbpIbpw sN¿pt¼mÄ \aps¡§s\ klbm{XnIcmhm\mIpw
H¶pIn Rm³ \ns¶ adnIS¡pw, AsÃ\vIn \o Fs¶ sshIn¸n¡pw.

Tuesday, 20 March 2012

നല്ല കൂട്ടു കൂടൂ; ആരോഗ്യം വര്ധിയപ്പിക്കൂ.....

ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും ചാണകം ചാരിയാല്‍ ചാണകം മണക്കും. നമ്മുടെ സഹവാസത്തെയും സൗഹൃദത്തെയും കുറിച്ചുള്ള പഴഞ്ചൊല്ലാണിത്. സൗഹൃദങ്ങള്‍ നമ്മുടെ സ്വഭാവ രുപീകരണത്തില്‍ നല്ലൊരു പങ്കു വഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ സൗഹൃദങ്ങള്‍ക്ക് നമ്മുടെ ആരോഗ്യരക്ഷയിലും നിര്‍ണായകമായ പങ്കുണ്ടെന്നാണ്  പഠനങ്ങള്‍ പറയുന്നത്.
ചീത്ത കൂട്ടുകെട്ടുകള്‍ അര്‍ബുദം, വിഷാദ രോഗം, ഹൃദയാഘാതം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തുടങ്ങിയവക്ക് കാരണമാകുമത്രെ. കാലിഫോര്‍ണിയയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ കണ്ടെത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ആരോഗ്യ പൂര്‍ണരായ 122 പേരെ  എട്ട് ദിവസം നിരീക്ഷണ വിധേയരാക്കിയാണ് ഇവര്‍ പഠനം നടത്തിയത്. മനുഷ്യശരീരത്തിലെ രോഗകാരികളായ അണുക്കളുടെ ഉത്തേജനത്തിനിടയാക്കുന്ന 2 പ്രോട്ടീനുകളുടെ  പ്രവര്‍ത്തനവും മനുഷ്യരുടെ സൗഹൃദ ബന്ധവും കോര്‍ത്തിണക്കിയായിരുന്നു പഠനം. 122 പേരുടേയും എട്ട് ദിവസത്തെ സൗഹൃദ ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ  നിഗമനത്തിലെത്തിയത്. ചീത്ത കൂട്ടുകെട്ടുള്ളവരില്‍ രോഗാണുക്കളെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകള്‍ നല്ല കൂട്ടുകെട്ടുള്ളവരേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തി.  നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൂട്ടു കുടാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കയാളുകളും. വേണ്ടത്ര തെരഞ്ഞെടുക്കാന്‍ കുന്നോളം സൗഹൃദങ്ങളുമായി ഒത്തിരി സ്രോതസ്സുകളും നമുക്ക് മുന്നിലുണ്ട്. സൗഹൃദങ്ങള്‍ വിവേകപൂര്‍വ്വം കണ്ടെത്തുന്നതിലാണ് നാം മിടുക്ക് കാണിക്കേണ്ടത്. ഇത് നമുക്ക് ആരോഗ്യ പുര്‍ണമായ ജീവിതമാണ് പ്രദാനം ചെയ്യുന്നത്


(കടപ്പാട്: മാധ്യമം )

Saturday, 10 March 2012

സായൂജ്യം


ചിലരുടെ സ്വപ്നങ്ങളുടെ പുറത്ത് മറ്റു ചിലര്‍ സ്വപ്നങ്ങള്‍ നെയ്യുന്നു. ഇതാണ്‍ ജീവിതത്തിന്‍ റെ പ്രക്റ്തം . എല്ലാവരുടെയും സ്വപ്നങ്ങള്‍ പൂവണിഞിരുന്നുവെങ്കില്‍ ആരും ജീവിച്ചിരിക്കില്ലായിരുന്നു (മുസ്തഫ സിബാഈ)

Saturday, 25 February 2012

ദൈവമേ നീ എന്നെ അസ്വസ്ഥ്നാക്കണെ....


ഫിലിപ്പീന്‍ കവി
ചെറിയ സ്വപ്നങ്ങള്‍ കണ്ട് അവയെല്ലാം നേടിയല്ലൊ എന്ന് അഭിമാനിക്കുമ്പോള്‍ 
ദൈവമേ നീ എന്നെ അസ്വസ്ഥ്നാക്കണെ....
ചെറിയ സ്വപ്നങ്ങ്ളില്‍ ചേക്കേറാനല്ലല്ലോ നീ എനിക്കു ചിരകുകള്‍ തന്നത്!
തീരത്തെ പുണര്‍ ന്നു കിടക്കാനല്ലല്ലോ നീ തുഴയും നങ്കൂരവും തന്നത്!
ആകാശ നീലിമയേയും ആഴക്കടലുകളെയും വെല്ലുവിളിക്കാന്‍ തന്‍റ്റേടം നീ തരണേ...
ദൈവമേ നീ എന്നെ അസ്വസ്ഥ്നാക്കണെ....

Tuesday, 21 February 2012


പ്രവാചകന്റെ വാക്കുകളാണ് പ്രധാനം- പിണറായി


എറണാകുളം : പ്രവാചകന്റെ വാക്കുകളാണ് അനുസരിക്കേണ്ടതും നടപ്പിലാക്കേണ്ടതുമെന്ന് സി.പി. എം സെക്രട്ടറി പിണറായി വിജയന്‍. തിരുകേശത്തകുറിച്ച്  പിണറായിക്ക് അഭിപ്രായം പറയാന്‍ അധികാരമില്ലെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനക്ക് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ വാക്കുകളാണ് പ്രധാനം. മുറിച്ച്  കളഞ്ഞ നഖവും മുടിയും മാലിന്യമാണെന്നും പിണറായി വ്യക്തമാക്കി.
സി.പി.എം മതകാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും വര്‍ഗീയത കാണിച്ച് പേടിപ്പിക്കാനാണ് ഭാവമെങ്കില്‍ അത് വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു